അബുദാബി: കിഴക്കൻ ഇറാനിലുണ്ടായ ഭൂചലനത്തെ തുടർന്ന് യുഎഇയിലും പ്രകമ്പനം. റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നാണ് യുഎഇയിലും പ്രകമ്പനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നാശനഷ്ടങ്ങൾ ഉള്ളതായി ഇതുവരെ റിപ്പോർട്ടില്ല.

നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച വൈകുന്നേരമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ദുബായ്, ഷാർജ, അജ്മാൻ നേരിയ ചലനം അനുഭവപ്പെട്ടു. ദുബായ് ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ താമസക്കാർ പ്രകമ്പനം അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവെച്ചിരുന്നു.