റിയാദ്: സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട. വിദേശത്ത് നിന്ന് വന്ന കണ്ടെയ്നറിൽ നിന്ന് 14,976,000 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അഥോറിറ്റി പരാജയപ്പെടുത്തി.

കോൺക്രീറ്റ് കട്ടകൾ നിർമ്മിക്കുന്നതിനുള്ള യന്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ അധികൃതരുമായി സഹകരിച്ച് സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അഥോറിറ്റി, ഷിപ്പ്മെന്റ് സ്വീകരിക്കാനെത്തിയയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.