- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാഷണൽ ഇൻഷൂറൻസും ടാക്സും കുറയ്ക്കുമെന്ന വാഗ്ദാനത്തിനൊപ്പം കുടിയേറ്റ നിയന്ത്രണത്തിലും കാർക്കശ്യം; ബോറിന്റെ യഥാർത്ഥ പിന്തുടർച്ചക്കാരിയായി ലിസ് ട്രസ്; ധനകാര്യ വിദഗ്ധനെങ്കിലും ഋഷിക്ക് പിന്തുണ കൂടുന്നില്ല; റുവാണ്ടയിലേക്ക് കൂടുതൽ അഭയാർത്ഥികളെ നാടു കടത്തുമെന്ന ലിസിന്റെ പ്രഖ്യാപനവും നിർണ്ണായകം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ ബോറിസ് ജോൺസണു പകരക്കാരിയായി എത്താൻ സാധിച്ചാൽ കുടിയേറ്റ നിയന്ത്രണം കാർക്കശ്യമാക്കുമെന്ന് ലിസ് ട്രസ്. ചെറുബോട്ടുകളിൽ ചാനൽ മുറിച്ചുകടന്ന് ബ്രിട്ടനിലേക്ക് എത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കാവുന്ന പദ്ധതി വിപുലീകരിക്കുന്നത് ഉൾപ്പെടെ ഇമിഗ്രേഷൻ രംഗത്ത് നിരവധി നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് ലിസ് ട്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തിയിലെ മുൻനിര ജീവനക്കാരുടെ എണ്ണം 20 ശതമാനം വർധിപ്പിക്കുമെന്നും കൂടുതൽ രാജ്യങ്ങളുമായി റുവാണ്ട മാതൃകയിലുള്ള ഇടപാടുകൾ നടത്തുമെന്നുമാണ് ലിസ് ട്രസ് വ്യക്തമാക്കിയിരിക്കുന്നത്.
സെക്രട്ടറി ദ മെയിൽ ഓൺ സൺഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസ് ട്രസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ അഭിമുഖത്തിലൂടെ ഋഷി സുനക്കിനേക്കാൾ തന്റെ ആദ്യ ലീഡ് ഉറപ്പിക്കുവാനുള്ള ശ്രമമാണ് ലിസ് ട്രസ് നടത്തുന്നത്. അതേസമയം, കുടിയേറ്റം നേരിടാൻ തന്റേതായ പത്ത് പോയിന്റ് പദ്ധതിയാണ് ഋഷി സുനക് ആവിഷ്‌കരിച്ചത്. കുടിയേറ്റ നിയന്ത്രണം അടിയന്തരമായി ചെയ്യുന്ന അഞ്ചു പ്രധാന കാര്യങ്ങളിൽ ഒന്നായിരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
'റുവാണ്ട നയം ശരിയായ നയമാണെന്നും ഇത് പൂർണ്ണമായി നടപ്പിലാക്കാനും അതുപോലെ തന്നെ സമാനമായ പങ്കാളിത്തത്തിൽ ചെയ്യാൻ കഴിയുന്ന മറ്റ് രാജ്യങ്ങൾ ഏതൊക്കെയാണ് കണ്ടെത്താനും തീരുമാനിച്ചിരിക്കുകയാണെന്നാണ് മിസ് ട്രസ് പറഞ്ഞത്. മാത്രമല്ല. ബോർഡറിൽ ശരിയായ നിലയിലുള്ള സേനയുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. അതിർത്തിയിൽ ശരിയായ സംരക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അതിർത്തി സേനയെ വർദ്ധിപ്പിക്കുകയെന്നും ലിസ് ട്രസ് വ്യക്തമാക്കി.
ഇന്നലെ കഴിഞ്ഞ അഭിമുഖത്തിൽ, സുനക്കിനെ പിന്തുണയ്ക്കുന്ന മുൻ പത്താം നമ്പർ ഉപദേശകൻ ഡൊമിനിക് കമ്മിങ്സിനെയും മിസ് ട്രസ് ലക്ഷ്യമിടുന്നുണ്ട്. ബറോൺസ് താച്ചറുമായി താരതമ്യപ്പെടുത്തതിൽ നിന്നും സ്വയം അകന്നുനിൽക്കുന്നത് ബ്രൂസ് സ്പ്രിങ്സ്റ്റീനോടും ഹോണസ്റ്റ് ബർഗറോടുമുള്ള സ്നേഹം വെളിപ്പെടുത്തുകയും ചെയ്യുന്നു.
ടോറി ലീഡർഷിപ്പ് കാമ്പയ്‌നിന്റെ പ്രാരംഭ ഘട്ടത്തിൽ ടാക്സ് പോളിസിയക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് കുടിയേറ്റ രംഗത്തും ലിസ് ട്രസ് ഇടപെടൽ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്തെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സുനക്കിന്റെ നാഷണൽ ഇൻഷുറൻസ് ഉയർത്തുമെന്ന് മിസ് ട്രസ് വാഗ്ദാനം ചെയ്തു. സെപ്റ്റംബർ അഞ്ചിന് പാർട്ടി അംഗങ്ങളുടെ ബാലറ്റിൽ ഋഷി സുനകിനെ തോൽപ്പിച്ചാൽ മുൻനിര ബോർഡർ ഫോഴ്സ് സ്റ്റാഫുകളെ 9,000 ൽ നിന്ന് 10,800 ആയി ഉയർത്തുമെന്ന് ലിസ് ട്രസ് പറയുന്നു.
അനധികൃത കുടിയേറ്റം പരിഹരിക്കുന്നതിന് ശക്തമായ ഒരു നിയമ സംവിധാനം നൽകുന്നതിനായി ലിസ് ട്രസ് ഒരു അവകാശ ബില്ലും അവതരിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ