- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽഡേഴ്‌സ് അസോസിയേഷൻ ഭാരവാഹിയെ മർദ്ദിച്ച കേസ്; വീണ്ടും ജയിലിലടക്കാൻ പൊലീസിന്റെ നീക്കമെന്ന് ചാല നാസർ; പിന്നിൽ പാർട്ടിയെ ഒറ്റുന്ന ഉന്നത കോൺഗ്രസ് നേതാവെന്ന് ആരോപണം
തിരുവനന്തപുരം: ബിൽഡേഴ്‌സ് അസോസിയേഷൻ ഭാരവാഹി അരുൺ ഉണ്ണിത്താനെ മർദിച്ച കേസിൽ തന്നെ വീണ്ടും ജയിലിലടക്കാൻ പൊലീസ് കള്ളക്കളികൾ നടത്തുന്നുവെന്ന ആരോപണവുമായി
ഐഎൻടിയുസി നേതാവ് ചാല നാസർ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ചാല നാസർ ആരോപണം ഉന്നയിച്ചത്. സമൻസ് പ്രതിക്ക് നൽകാതെ, നിരന്തരം മുക്കി പല വിധ വാറന്റ് ആക്കിയതിനു ശേഷം ജയിലിലടക്കാനാണ് നീക്കമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
കേസിന് പിന്നിൽ പിണറായി-എളമരം സഖാക്കളുടെ ഇഷ്ടതൊഴനും കോൺഗ്രസ്സ് പാർട്ടിയെ കാലങ്ങളായി ഒറ്റുന്ന ഉന്നത നേതാവിന്റെ സിപിഎം ബന്ധം ഉപയോഗിച്ചുള്ള പങ്കുമൊക്കെയാണെന്നും ചാല നാസർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
കയറ്റിറക്ക് കൂലി തർക്കം സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ച തർക്കത്തിൽ കലാശിച്ചപ്പോൾ അരുണിനെ ഇരുമ്പ് കസേര ഉപയോഗിച്ച് തലയ്ക്കടിച്ചെന്നാണ് കേസ്. കസേര കൊണ്ടുള്ള അടിയിൽ അരുണിന്റെ കഴുത്തിന് പരുക്കേറ്റിരുന്നു.
നാസറിന് എതിരെ വധശ്രമത്തിനാണ് പൊലീസ് കേസ് എടുത്തത്. ലേബർ ഓഫീസിൽ നടന്ന അതിക്രമത്തിനെതിരെ നടപടിയെടുക്കാൻ ലേബർ ഓഫീസർ തയ്യാറാക്കതിനെ തുടർന്ന് ക്രഡായി നേതാക്കൾ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
എന്നെ അന്യായമായി #വീണ്ടും ജയിലില
ടക്കാൻ, ബഹു:കോടതിയെപ്പോലും
നിരന്തരം കബളിപ്പിച്ച് പൊലീസ് നടത്തിയ കള്ളക്കളിയുടെ നാൾവഴികൾ
??ചാല നാസർ
കഴിഞ്ഞ വർഷാവസാനം തിരുഃ ജില്ലാ ലേബർ ഓഫീസർ ഫ്‌ളാറ്റ് ഉടമകളും യൂണി
യൻ പ്രതിനിധികളുമായി നടത്തിയ കൂലി ചർച്ചയിൽ നടന്ന അനിഷ്ട സംഭവ
ത്തിൽ മ്യുസിയം പൊലീസ് വാദിയെ പ്രതിയാക്കി ജാമ്യം ഇല്ലാ വകുപ്പ് ചാർത്തി എന്നെ ജയിലിൽ അടച്ച കാര്യം മാധ്യമ ങ്ങളിൽ വലിയ വാർത്തയായിരുന്നു.
അതൊക്ക ഞാൻ fb യിൽ പോസ്റ്റാക്കി
യത് വൈറൽ ആക്കിയ നിങ്ങൾ സുഹൃത്തുക്കൾ ഓർക്കുന്നുണ്ടല്ലോ?
അതിന്റെ പിന്നിൽ പിണറായി-എളമരം സഖാക്കളുടെ ഇഷ്ടതൊഴനും കോൺഗ്രസ്സ് പാർട്ടിയെ കാലങ്ങളായി ഒറ്റുന്ന ഉന്നതനേതാവിന്റെ സിപിഎം ബന്ധം ഉപയോഗിച്ചുള്ള പങ്കുമൊക്കെ അന്ന് വ്യക്തമാക്കിയിരുന്നു
ഇനിയാണ് പൊലീസിന്റെ നാണംകെട്ട കളിയുടെ അടുത്ത ഘട്ടം
1. ടി കേസ് ചാർജ് ചെയ്തു കോടതിയിൽ നൽകുന്നു.
3/3/22-ന് ബഹു:കോടതി എനിക്ക് സമൻസ് അയക്കുന്നു.പൊലീസ് ആണ് തരേണ്ടത്. അന്ന് ജാമ്യം എടുക്കണം.
മ്യുസിയം പൊലീസ് അത് മുക്കുന്നു.
2. 20/4/22- ന് ജാമ്യത്തിനായി കേസ് വയ്ക്കുന്നു.കോടതിയുടെ സമൻസ് പൊലീസ് നിയമ പ്രകാരം തരാത്തതുകൊണ്ട് അറിയുന്നില്ല. ഹാജരാകുന്നില്ല.
3. 27/4/22-ന് വീണ്ടും കോടതി സമൻസ് ഇഷ്യൂ ചെയ്യുന്നു. പൊലീസ് മുക്കുന്നു.
4. 17/5/22-ന് കോടതി വീണ്ടും സമൻസ് ഇഷ്യൂ ചെയ്യുന്നു. പൊലീസ് വീണ്ടും മുക്കുന്നു.
5. 30/5/22-ന് കോടതി ജാമ്യത്തോടു കൂടിയുള്ള വാറണ്ട് പുറപ്പെടുവിക്കുന്നു.
6. 16/6/22 വീണ്ടും വാറണ്ട് പുറപ്പെടു
വിക്കുന്നു (ജാമ്യം ഉള്ള )
7. 30/6/22 ന് കോടതി #ജാമ്യംഇല്ലാ വാറണ്ട് പുറപ്പെടുവിക്കുന്നു.
8. 22/7/22-ന് വീണ്ടും കോടതി
#ജാമ്യംഇല്ലാ വാറണ്ട് പുറപ്പെടുവിക്കുന്നു.
___________________________
അടുത്ത ഘട്ടം LP എന്ന് പറയും.
Long Pending warrant.ജയിലിൽ അടക്കാൻ വളരെ എളുപ്പം.
പൊലീസ് കുറ്റക്കാരുമാകില്ല.
കാരണം കോടതി പിടിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്ന പിടികിട്ടാപുള്ളി ആണല്ലോ?
ബഹു. കോടതി നിർദ്ദേശം അനു
സരിക്കേണ്ട ഉദ്യോഗസ്ഥർ അല്ലേ?
കോടതിയെ അനുസരിക്കാതെ,സമൻസ് പ്രതിക്ക് നൽകാതെ,നിരന്തരം മുക്കി പല വിധ വാറന്റ് ആക്കിയതിനു ശേഷം കോടതി നിർദ്ദേശം അനുസരിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരായി ഇവർ അവതരിക്കും.
ഉന്നത നിർദ്ദേശം ഉണ്ടെങ്കിൽ എന്തും ചെയ്യുന്ന അവസ്ഥ.
ഇതൊക്ക മോദിയിൽ നിന്നും പിണറായി പഠിച്ചതോ? അതോ മോദി പിണറായി
യിൽ നിന്നും പലതും പഠിക്കാനുണ്ടോ?
വാൽകഷ്ണം
--------------------------------
എന്തായാലും ദൈവകൃപയാൽ ഈ കേസിൽ എന്നെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.പൊലീസിൽ ഭൂരിപക്ഷം ഇപ്പോഴും നല്ലവരാണ്.അതുകൊണ്ട് ഞാൻ അറിഞ്ഞു.ഇന്നലെ ജാമ്യം എടുത്തു.മാത്രമല്ല ഇക്കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാനും കഴിഞ്ഞു.
ഇത് സംബന്ധിച്ചുള്ള തുടർ നിയമ നടപടികൾ നിയമവിദഗ്ദരുമായി ആലോചിച്ചു കൈക്കൊള്ളും, തീർച്ച.
23/7/22. _ചാലനാസർ




