- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൾക്കെതിരായ അനധികൃത ബാർ നടത്തിപ്പ് ആരോപണം; നിയമ നടപടിയുമായി സ്മൃതി ഇറാനി; കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ്
ന്യൂഡൽഹി: തന്റെ മകൾക്കെതിരായ അനധികൃത ബാർ നടത്തിപ്പ് ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവൻ ഖേര , ജയ്‌റാം രമേശ് , നെട്ട ഡിസൂസ എന്നീ കോൺഗ്രസ് നേതാക്കൾക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചത്. സ്മൃതി ഇറാനിയുടെ മകൾക്കെതിരായ അനധികൃത ബാർ ഹോട്ടൽ ആരോപണം കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് നിയമനടപടികളിലേക്ക് കടക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകൾ ഗോവയിൽ അനധികൃത ബാർ ഹോട്ടൽ നടത്തുകയാണെന്ന ആരോപണമാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോൺഗ്രസ് പുറത്ത് വിട്ടിരുന്നു.
സ്മൃതി ഇറാനി മുൻപ് സില്ലി സോൾസ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റും വാർത്തയും ആണ് കോൺഗ്രസ് നേതാക്കൾ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്‌ബ്ലോഗ്ഗർ ഹോട്ടലിൽ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോൺഗ്രസ് മന്ത്രി സ്ഥാനം രാജിവെക്കണെന്നുമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബാർ ഹോട്ടലിന് അധികൃതർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഉടമസ്ഥത സംബന്ധിച്ച് ആരോപണം ഉയർന്നത്. നോട്ടീസ് നൽകിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോൺഗ്രസ് ആരോപിച്ചിരുന്നു.




