- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.38 % വിജയം; രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികൾ; ഫലം എസ്എംഎസ് വഴിയും അറിയാം
ന്യൂഡൽഹി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളിൽ വഴി ഫലം ലഭ്യമാകും. 99.38 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ആദ്യ സെമസ്റ്റർ ഫലം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.
എസ്എംഎസ് വഴി ഫലം അറിയാൻ ഐ.എസ്.സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാർക്ക് ലഭിക്കും.
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലത്തിൽ റെക്കോർഡ് വിജയശതാനമാണ് ഈക്കുറി ഉണ്ടായത്. 99.97 ആണ് വിജയശതമാനം. നാല് വിദ്യാർത്ഥികൾക്ക് ഈക്കുറി ഒന്നാം റാങ്ക് ലഭിച്ചു. യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ. മലയാളിക്ക് അഭിമാനമായി തിരുവനന്തപുരം സെന്ററ് തോമസ് റെസിഡൻഷ്യൽ സ്‌കൂളിലെ ആതിര എസ് ജെ മെറിറ്റ് പൊസിഷനിൽ രണ്ടാമത് എത്തി.
അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന തീയതി ഈ മാസം 25 വരെ നീട്ടിയതിന്റെ ആശ്വാസത്തിലാണ് സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർത്ഥികൾ. കോടതി ഇടപെലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തീയതി നീട്ടി നൽകിയത്. സംസ്ഥാന സിലബസിൽ നിന്നും ഉപരിപഠന യോഗ്യത നേടിയ ഏറെക്കുറെ മുഴുവൻ പേരും ഓൺലൈൻ അപേക്ഷ നൽകിക്കഴിഞ്ഞു.




