- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതം; വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു; രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി'; വിടവാങ്ങൽ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ്
ന്യൂഡൽഹി: അഞ്ച് വർഷം രാജ്യത്തെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു നന്ദി അറിയിച്ച് രാഷ്ടപ്രതി റാം നാഥ് കോവിന്ദ്. രാഷ്ടപ്രതിഭവനിൽനിന്നു പടിയിറങ്ങുന്നതിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷം മുൻപ്, നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് രാഷ്ട്രപതിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. സൈനികരുമായുള്ള കൂടിക്കാഴ്ചകൾ പ്രചോദനം നൽകി. നഗരങ്ങളും ഗ്രാമങ്ങളും വിദ്യാലയങ്ങളുമായി യുവാക്കൾ ചേർന്നു പ്രവർത്തിക്കണം രാഷ്ട്രപതി പറഞ്ഞു.
നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്. രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആകെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്‌നേഹം എല്ലായിടത്തും കിട്ടി. നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്.
എല്ലാവർക്കും അവസരങ്ങൾ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വർഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓർത്തെടുത്തു.
സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണം. എല്ലാ ജനങ്ങൾക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നൽകുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത്. ഗാന്ധിയൻ തത്വങ്ങൾ ഓർക്കാൻ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്കർ അടക്കമുള്ളവരുടെ സംഭാവനകളെ രാഷ്ട്രപതി അനുസ്മരിച്ചു. തിങ്കളാഴ്ചയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നത്. രകോവിന്ദിന്റെ രാം നാഥ് കോവിന്ദിന്റെ പിൻഗാമിയായി ദ്രൗപതി മുർമുവാണ് രാജ്യത്തിന്റെ 15 ാം രാഷ്ട്രപതിയായി ചുമതലയേൽക്കുക. തിങ്കളാഴ്ചയാണ് മുർമുവിന്റെ സത്യപ്രതിജ്ഞ.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് രാം നാഥ് കോവിന്ദ് ആദരാഞ്ജലി അർപ്പിച്ചിരുന്നു. അദ്ദേഹം രാജ്ഘട്ടിലെ സമാധി സ്ഥലത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തി. നാളെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്ഘട്ടിലെത്തിയത്. മഹാത്മാവിന്റെ ദർശനങ്ങളും ഉപദേശങ്ങളും മാതൃകയാക്കാനും ഗാന്ധിജിയുടെ ജീവിതം പ്രചോദനമായി കാണാനും ജനങ്ങൾക്ക് നിരന്തരം ഉപദേശം നൽകിയിരുന്ന രാഷ്ട്രപതിയായിരുന്നു രാംനാഥ് കോവിന്ദ് എന്ന് രാഷ്ട്രപതി ഭവൻ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 79-ാം അനുച്ഛേദം രാഷ്ട്രപതിയും ഇരു സഭകളുമടങ്ങുന്ന പാർലമെന്റിനുള്ള വ്യവസ്ഥകൾ ഉറപ്പാക്കുന്നു. ഇത്തരം വ്യനസ്ഥകൾ പ്രകാരം രാഷ്ട്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ സ്പീക്കർ ഓം ബിർല, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിലെ ആദ്യ അംഗവും രണ്ടാമത്തെ വനിതയുമാണ് മുർമു.സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്ട്രപതിയും ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുർമു
ന്യൂസ് ഡെസ്ക്