- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുന്നു; കസ്റ്റഡിയായി പരിഗണിക്കില്ല; അറസ്റ്റിലായ ബംഗാൾ മന്ത്രിക്കെതിരെ ഇ.ഡി.
കൊൽക്കത്ത: സ്‌കൂളിലെ അദ്ധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ആശുപത്രി വാസത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇ ഡി അറിയിച്ചു.
മെഡിക്കൽ രേഖകൾ പ്രകാരം പാർത്ഥ ചാറ്റർജി ആരോഗ്യവാനാണെന്ന വാദവുമായി ഇ ഡി സമർപ്പിച്ച ഹർജി കൊൽക്കത്ത ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തു.
പാർത്ഥ ചാറ്റർജി ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്ന് നേരത്തെ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.
ന്യൂസ് ഡെസ്ക്
Next Story