- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യം വാങ്ങാൻ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിന്റെ പ്രതികാരം; യുവാവിനെ കുത്തിക്കൊന്നു
വിശാഖപട്ടണം: മദ്യം വാങ്ങാൻ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായി യുവാവിനെ കുത്തിക്കൊന്നു. ഡി.അപ്പാല റെഡ്ഡിയാണ് (32) കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ എൻ.ഗൗരി ശങ്കർ ആണ് അപ്പാലയെ കൊലപ്പെടുത്തിയത്.
പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാലയുടെ ബന്ധുക്കൾ എംവിപി കോളനി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം ശക്തമാക്കി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. മദ്യം വാങ്ങിക്കാൻ അപ്പാല റെഡ്ഡിയിൽനിന്നും 500 രൂപ വാങ്ങിയ ശങ്കർ തിരിച്ചുനൽകിയില്ല. തുടർന്ന് അപ്പാല, ശങ്കറിന്റെ സഹോദരൻ സായിയെ സമീപിച്ചു. പണം ചോദിച്ചതിന്റെ പേരിൽ ഇരുവരും വാക്കുതർക്കമായി.
പിന്നീട് സായി, ശങ്കറിനോട് കാര്യങ്ങൾ പറഞ്ഞു. മദ്യപിച്ചിരുന്ന ശങ്കർ പ്രകോപിതനായി സഹോദരനൊപ്പം അപ്പാലയെ തേടിയെത്തുകയും കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അപ്പാലയെ വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.




