- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒഡീഷയിലെ ജനങ്ങൾ വളരെ ആഹ്ലാദത്തിൽ; ശുഭപ്രതീക്ഷയിൽ'; നിയുക്ത രാഷ്ട്രപതിയെ സന്ദർശിച്ച് നിതിൻ ഗഡ്ഗരി
ന്യൂഡൽഹി: നിയുക്ത രാഷ്ട്രപതിയെ സന്ദർശിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി. തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആശംസകൾ നേരാനാണ് ഡൽഹിയിലെ ദ്രൗപദി മുർമുവിന്റെ വസതിയിലെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ആദിവാസി വനിത രാഷ്ട്രപതിയാകുന്നത്. ഒഡീഷയിലെ ജനങ്ങൾ വളരെ സന്തോഷത്തിലാണ്. തങ്ങളുടെ സമുദായത്തിന്റെ ഉന്നമനത്തിനായി മുർമു പ്രവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഒഡീഷയിലെ ജനങ്ങളെന്നും ഗഡ്ഗരി വ്യക്തമാക്കി.
രാജ്യത്തിന്റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ വി രമണ, ലോക് സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദും നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവും ഘോഷയാത്രയുടെ അകമ്പടിയോടെയാകും സെൻട്രൽ ഹാളിൽ എത്തുക. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് മുർമു പാർലമെന്റിനെ അഭിസംബോധന ചെയ്യും.
ന്യൂസ് ഡെസ്ക്