- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് സബ് വേരിയന്റിന്റെ വ്യാപനം വർദ്ധിച്ചുവരുന്നതായി ഡോ.ആശിഷ് ഷാ
വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ മാരകമായ കൊറോണ വൈറസ് സബ്വേരിയന്റിന്റെ വ്യാപനം വർദ്ധിച്ചുവരുന്നതായി വൈറ്റ് ഹൗസ് കോവിഡ് 19 റസ്പോൺസ് കോർഡിനേറ്റർ ഡോ.ആശിഷ് ഷാ മുന്നറിയിപ്പു നൽകി.
പ്രസിഡന്റ് ജൊ ബൈഡൻ കോവിഡ് പോസിറ്റീവായതിനുശേഷം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു ഡോ.ഷാ. പൂർണ്ണവാക്സിനേഷനും, രണ്ടു ബൂസ്റ്റർ ഡോസും, കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച പ്രസിഡന്റ് ബൈഡന് വീണ്ടും കോവിഡ് ടെസ്റ്റ് പോസിറ്റീവായതു വളരെ ഗൗരവമായി കാണേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബൈഡന് കോവിഡിന്റെ കാര്യമായ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും, ഓക്സിജൻ ലവൽ നോർമലാണെന്നും, എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നും ഡോ.ഷാ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ളവർ ബൂസ്റ്റർ ഡോസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കിൽ ഉടനെ അതു ചെയ്യണമെന്നും ഡോ.അഭ്യർത്ഥിച്ചു. പ്രസിഡന്റ് ആന്റി വൈറൽ ചികിത്സയ്ക്ക് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മർ സീസണിൽ BA5 സബ് വേരിയന്റ് ഓഫ് ഓമിക്രോൺ വ്യാപനം ശക്തിപ്പെടുന്നു. 35 സംസ്ഥാനങ്ങളിൽ കോവിഡ് രോഗികൾ ആശുപത്രികളിൽ എത്തുന്നതു വർദ്ധിച്ചിരിക്കുന്നു. 25 സംസ്ഥാനങ്ങളിൽ ഇന്റൻസീവ് കെയറിന് കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നു. അമേരിക്കയിൽ ഇതുവരെ 89.7 മില്യൺ കോവിഡ് കേസ്സുകളും, ഒരു മില്യണിലധികം കോവിഡ് മരണവും ഇതിനകം നടന്നു കഴിഞ്ഞതായി ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവീസ് ഡാറ്റ ചൂണ്ടികാണിക്കുന്നു. കോവിഡ് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞതായും വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ അംഗീകരിച്ചിട്ടുണ്ട്.