- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ രഹിതർക്ക് 350 യൂറോ വരെ തൊഴിലില്ലായ്മ വേതനമായി നല്കുന്ന കാര്യം സർക്കാർ പരിഗണനയിൽ; പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ ഉയർന്ന നിരക്കിൽ വേതനം നല്കുന്ന കാര്യവും പരിഗണനയിൽ
തൊഴിൽ രഹിതർക്ക് 350 യൂറോ വരെ തൊഴിലില്ലായ്മ വേതനമായി നല്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. കൂടാതെ പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഉയർന്ന നിരക്കിലുള്ള തൊഴിലില്ലായ്മാ വേതനം നല്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.തുക്കുന്ന തൊഴിലില്ലായ്മാ സാമൂഹ്യക്ഷേമ പേയ്‌മെന്റുകൾ സെപ്റ്റംബർ അവസാന വാരത്തിൽ പ്രഖ്യാപിക്കുന്ന ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സാമൂഹ്യസുരക്ഷാ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.
കോവിഡ്-19 ലോക്ക്ഡൗണുകളിലും നിയന്ത്രണങ്ങളിലും പ്രവർത്തിച്ച PUP (പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് ബെനഫിറ്റ്) യുടെ മാതൃകയിലായിരിക്കും പുതിയ സംവിധാനം. ഒരു ഘട്ടത്തിൽ, പാർട്ട് ടൈം തൊഴിലാളികൾക്ക് 350 മുതൽ 150 യൂറോവരെ PUP-യുടെ അഞ്ച് വ്യത്യസ്ത നിരക്കുകൾ ഉണ്ടായിരുന്നു.
പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സാധാരണ തൊഴിലില്ലായ്മ ആനുകൂല്യങ്ങളേക്കാൾ ഉയർന്ന തലത്തിലുള്ള ഡോൾ പിയുപി നൽകി. പ്രതിസന്ധി ഘട്ടത്തിൽ സാമൂഹിക ഐക്യദാർഢ്യം നിലനിർത്തുന്നതിൽ ആഴ്ചയിൽ 350 യൂറോ വളരെ പ്രാധാന്യമർഹിക്കുന്നതായി ബോധ്യപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ ഏകദേശം 600,000 തൊഴിലാളികൾ വരെ PUP സ്വീകരിച്ചു.
എന്നാൽ പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന ആളുകൾക്ക്, പ്രത്യേകിച്ച് താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള തൊഴിലാളികളുടെ സാമ്പത്തിക സമ്മർദ്ദവും PUP വഴി കുറയ്ക്കാൻ സാധിച്ചതായി പഠനങ്ങൾ തെളിയിച്ചിരുന്നു. ജോലിയിൽ നിന്ന് കാലാവധിക്ക് മുമ്പ് വിരമിക്കുന്നവരെയും, മുൻകാല കെയറർമാർക്കും പാർട്ട് ടൈം ജോലിയിൽ ഉൾപ്പെട്ടാലും തൊഴിലില്ലായ്മാ വേതനത്തിനും അർഹത ലഭിക്കുന്ന ഒരു ദീർഘകാല പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വ്യത്യസ്ത നിരക്കുകൾ വ്യക്തിഗത വരുമാന നിലവാരത്തെയും ഒരു വ്യക്തി എത്രത്തോളം തൊഴിൽരഹിതനാണ് എന്നതിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റൊരു ജോലി ലഭിക്കുന്നതിന് മുമ്പ് കുറച്ച് സമയത്തേക്ക് തൊഴിൽരഹിതരാകുന്നവരെ സഹായിക്കാൻ ഇത്തരമൊരു നടപടിക്ക് ആവുമെന്ന് സർക്കാർ കരുതുന്നു.