സ്ട്രേലിയയിൽ നഴ്സിങ് ജീവനക്കാരുടെ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ആരോഗ്യ രംഗത്ത് 8000 നഴ്സുമാരുടെയെങ്കിലും കുറവ് നേരിടുന്നതായി ഓസ്ട്രേലിയൻ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഫെഡറേഷൻ യൂണിയൻ ചൂണ്ടിക്കാട്ടി.

ഓരോ വർഷവും കൂടുതൽ നഴ്സുമാർ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, ആവശ്യത്തിന് അനുസൃതമായുള്ള നിയമനം നടക്കുന്നില്ല എന്ന് യൂണിയൻ പറഞ്ഞു.കോവിഡ് മൂലം പ്രതിസന്ധി കൂടുതൽ രൂക്ഷമായിരുക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് നഴ്സിങ് രംഗത്തേയ്ക്ക് കൂടുതൽ ജീവനക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പല പദ്ധതികളും വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വിക്ടോറിയയിൽ വിദേശത്ത് നിന്നുള്ള ജീവനക്കാർക്ക് ഉൾനാടൻ മേഖലകളിൽ ജോലി ലഭിക്കുന്ന സാഹചര്യത്തിൽ 13,000 ഡോളർ റീലൊക്കേഷൻ അലവൻസ് ലഭ്യമാണ്. നഗര പ്രദേശങ്ങളിൽ ജോലി ലഭിക്കുന്നവർക്ക് 10,000 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ക്വീൻസ്ലാന്റ് ആരോഗ്യ വകുപ്പും വിദേശത്ത് നിന്നുള്ള ജീവനക്കാർക്ക് റീലൊക്കേഷൻ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതരുടെ യാത്രാ ചെലവും, വിസ, രജിസ്‌ട്രേഷൻ ചെലവുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു