- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ എൻ സി പി കുവൈറ്റ് ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി:മുൻ എൻ.സി.പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ശ്രീ ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു. അബ്ബാസിയ യുണൈറ്റഡ് സ്‌കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഒ എൻ സി പി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി ആദ്ധ്യക്ഷത വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി .
വൈസ് പ്രസിഡണ്ട് പ്രിൻസ് കൊല്ല പ്പിള്ളിൽ , ജോ:സെക്രട്ടറി അശോകൻ തിരുവനന്തപുരം , എക്‌സിക്യൂട്ടീവ് മെമ്പറായ ബിജു മണ്ണായത്ത് , ശക്തി മൂൺദേവ് എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ശ്രീ ഉഴവൂർ വിജയൻ . പ്രസ്ഥാനം കേരള ത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻ സി പി ക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ് ' .ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു