- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി: ജമാൽ വില്യാപ്പള്ളി പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറൽ സെക്രട്ടറി
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര സമ്മേളനം തെരഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് പുതിയ കേന്ദ്രഭാരവാഹികളെ തെരെഞ്ഞെടുത്തു.
ജമാൽ വില്യാപ്പള്ളിയെ പ്രസിഡന്റായും എം എ വാഹിദ് കാര്യറയെ ജനറൽ സെക്രട്ടറിയായും, ഷാജി മതിലകത്തെ രക്ഷാധികാരിയായും, സാജൻ കണിയാപുരത്തെ ട്രെഷററായും യോഗം തെരെഞ്ഞെടുത്തു.
പ്രിജി കൊല്ലം, മഞ്ചു മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഉണ്ണിമാധവം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ഷിബുകുമാർ തിരുവനന്തപുരം (ജീവകാരുണ്യവിഭാഗം കൺവീനർ), സുശീൽ കുമാർ (കൺട്രോൾ കമ്മീഷൻ ചെയർമാൻ) എന്നിവരാണ് മറ്റു ഭാരവാഹികൾ
ബെൻസിമോഹൻ ജി, ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, പത്മനാഭൻ മണിക്കുട്ടൻ, ശരണ്യ ഷിബു, അനീഷ കലാം, ബിജു വർക്കി, ബിനു കുഞ്ഞു, സഹിർഷാ കൊല്ലം, സനു മഠത്തിൽ, വിനീഷ് കുന്നംകുളം, പ്രഭാകരൻ പൂവത്തൂർ, സിയാദ് പള്ളിമുക്ക്, മുരളി പാലേരി, തമ്പാൻ നടരാജൻ, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലിക്കൽ, സാബിത് അലനല്ലൂർ, ഷഫീക് ഓയൂർ, കൃഷ്ണൻ പേരാമ്പ്ര, ജാബ്ബിർ മുഹമ്മദ്, കോശിതരകൻ, റഹിം അലനല്ലൂർ, ഷീബ സാജൻ, സംഗീത സന്തോഷ്, മഞ്ചു അശോക്, രാജൻ കായംകുളം, നാസർ കടവിൽ, വർഗീസ്, ശ്രീകുമാർ കായംകുളം, റഷീദ് പുനലൂർ, അൻസാരി, വേലു രാജൻ, ഷമീൽ നെല്ലിക്കോട്, ജോസ് കടമ്പനാട്, രവി അന്ത്രോട് എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ48 അംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്രകമ്മിറ്റിയെയാണ് നവയുഗം കേന്ദ്രസമ്മേളനം തെരെഞ്ഞെടുത്തത്. രണ്ടു വർഷമാണ് കേന്ദ്രകമ്മിറ്റിയുടെ കാലാവധി.