- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽക്കെട്ട് നിർമ്മാണത്തിന്റെ മറവിൽ വൻ മണൽ കടത്ത് - ബിജെപി
ആലപ്പുഴ ചേർത്തല കനാൽ തീരത്ത് സെന്റ് മേരീസ് സ്‌കൂളിന് സമീപം കൽക്കെട്ട് നിർമ്മാണത്തിന്റെ മറവിൽ വൻ മണൽ കൊള്ള നടക്കുന്നതായി ബിജെപി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ പറഞ്ഞു.
റോഡിലെ ടാറിങ് കഴിഞ്ഞു രണ്ടു മീറ്ററിൽ അധികം വീതിയിലും അതോടൊപ്പം തോട്ടിൽ നിന്നുമായാണ് ജെ.സി.ബി ഉപയോഗിച്ച് മണൽ കടത്തുന്നത്. ഇത് മൂലം ടാർ റോഡ് കഴിഞ്ഞു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിലവിലെ വീതി കുറയുകയും സമീപത്തെ വീടുകൾക്ക് ഭീഷണിയാകുകയും ചെയ്യും. തോട്ടിൽ നിന്നും റോഡിൽ നിന്നും എടുക്കുന്ന വളരെ നല്ല മണൽ പുറത്തേക്ക് കടത്തുകയും റോഡരികിലെ ചെളി പുരണ്ട മണൽ പേരിനു വേണ്ടി കരാറുകാരന്റെ യാഡിൽ സൂക്ഷിക്കുകയും ചെയ്യുന്നു. നൂറിനടുത്ത് ലോഡ് മണൽ ഇതിനകം കടത്തിക്കഴിഞ്ഞതായും എന്നാൽ എടുത്തു മാറ്റിയ മണ്ണിന്റെ പകുതിപോലും കരാറുകാരന്റെ യാഡിൽ ഇല്ല എന്നും നാട്ടുകാർ പറഞ്ഞു.
ഭരണ കക്ഷിയിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈമടക്ക് നൽകിയാണ് ഈ മണൽ കൊള്ള നടത്തുന്നതെന്നും നാട്ടുകാർ പറയുന്നു. അധികാരികളോട് ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുക്കുന്നില്ല എന്ന ആക്ഷേപവും അവർക്കുണ്ട്. ഈ മണൽ കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കടത്തിയ മണ്ണ് തിരിച്ചു കണ്ടുകെട്ടാൻ നടപടി സ്വീകരിക്കണമെന്നും ബിജെപി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി. ദാസ് , ഹിന്ദു ഐക്യവേദി ഭാരവാഹി .കെ.എം, ബാബു എന്നിവർ ആവശ്യപ്പെട്ടു.