- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിടക്കയിൽ മൂത്രമൊഴിച്ചതിന് ദത്തെടുത്ത പെൺകുട്ടിയോട് ക്രൂരത; സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചു; വളർത്തമ്മയ്ക്കെതിരെ കേസ്
ഇൻഡോർ: കിടക്കയിൽ മൂത്രമൊഴിച്ചതിന് ദത്തെടുക്കപ്പെട്ട ഒൻപതുവയസ്സുള്ള പെൺകുട്ടിയോട് ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചാണ് നാൽപ്പതുകാരി ക്രൂരത കാട്ടിയത്. സംഭവത്തിൽ വളർത്തമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുവാണ് ദത്തെടുത്ത് വളർത്തിയിരുന്ന സ്ത്രീ.
രാത്രി കിടക്കിയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞായിരുന്നു ക്രൂരതയെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് പൊള്ളലിൽ ഗുരുതരമായി പരിക്കേറ്റുവെന്നും തലമുടിയുൾപ്പെടെ പിഴുതെടുത്തുവെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോർവാൾ പറഞ്ഞു. ഇവർ ദത്തെടുത്ത കുട്ടിയുടെ ശരീരത്തിൽ നഖം കൊണ്ടുള്ള മുറിവുകളും കണ്ടെത്തിയതായും അവർ പറഞ്ഞു.
പൊലീസ് ഈ കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വളരെ നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുന്നത് പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം കുട്ടിയുടെ ചികിത്സ തുടരുകയാണെന്നും ഡോക്ടർമാരുമായി വിശദമായി സംസാരിച്ച ശേഷം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലുണ്ടെന്നുമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
ന്യൂസ് ഡെസ്ക്