- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബോക്സിങ് ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നു; പരിശീലകരെ അടിക്കടി മാറ്റി അധിക്ഷേപിക്കുന്നു'; കടുത്ത ആരോപണങ്ങളുമായി ലോവ്ലിന ബോർഗോഹെയ്ൻ
മുംബൈ: ബോക്സിങ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ലോവ്ലിന ബോർഗോഹെയ്ൻ. ബോക്സിങ് ഫെഡറേഷൻ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അസമിൽ നിന്ന് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമായ ബോർഗോഹെയ്ൻ ആരോപിച്ചു. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോർഗോഹെയ്ൻ.
'ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടാൻ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷൻ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷൻ ഇത്തരത്തിൽ അപമാനിക്കുന്ന പരിശീലകരിൽ ഒരാൾ ദ്രോണാചാര്യ അവാർഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുങ്ജി ആണ്. ആയിരംവട്ടമെങ്കിലും ആവശ്യപ്പെട്ടിട്ടാണ് ഏറെ വൈകിയാണെങ്കിലും പരീശിലകരെ ക്യാംപിൽ തന്നെ താമസിപ്പിക്കാൻ അനുമതി കിട്ടിയത്', ബോർഗോഹെയ്ൻ പറയുന്നു. താനിപ്പോൾ കടുത്ത ദുഃഖത്തിലാണെന്നും ബോക്സിങ് ഫെഡറേഷൻ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോർഗോഹെയ്ൻ ട്വിറ്ററിൽ കുറിച്ചു.
ഫെഡറേഷന്റെ നടപടികൾ മൂലം എനിക്ക് പരിശീലന ക്യാംപിൽ ഇപ്പോൾ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നത്. അതുവഴി കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ഞാൻ. ഇപ്പോൾ എന്റെ പരിശീലകനായ സന്ധ്യാ ഗുരുങ്ജിയെ കോമൺവെൽത്ത് ഗെയിംസ് വില്ലേജിന് പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്. അവരെ വില്ലേജിൽ താമസിപ്പിക്കാൻ ഫെഡറേഷൻ അനുമതി നൽകുന്നില്ല. ഇതോടെ ഗെയിംസിന് മുന്നോടിയായുള്ള എന്റെ പരിശീലനം എട്ടു ദിവസമായി മുടങ്ങിയിരിക്കുകയാണ്.
എന്റെ രണ്ടാം പരിശീലകനെ ആകട്ടെ ഫെഡറേഷൻ ഇടപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഒരുപാട് തവണ അഭ്യർത്ഥിച്ചിട്ടും ഫെഡറേഷന്റെ ഭാഗത്തുനിന്ന് അവഗണ തുടരുകയാണ്. ഇത്തരം സാഹചര്യത്തിൽ എങ്ങനെയാണ് മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന് എനിക്കറിയില്ല. ലോക ചാമ്പ്യൻഷിപ്പിലും ഇതേ കാരണങ്ങൾകൊണ്ട എനിക്ക് മികച്ച പ്രകടനം നടത്താനായില്ല.
എന്നാൽ ഫെഡറേഷന്റെ ഇത്തരം രാഷ്ട്രീയകളികൾ കാരണം കോമൺവെൽത്ത് ഗെയിംസ് കൂടി നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ രാഷ്ട്രിക്കളികളെയെല്ലാം അഥിജീവിച്ച് രാജ്യത്തിനായി മെഡൽ നേടാാനവുമെന്നാണ് എന്റെ വിശ്വാസം-ബോർഗോഹെയ്ൻ ട്വിറ്ററിൽ കുറിച്ചു. ടോക്കിയോ ഒളിംപിക്സിൽ വനിതാ വിഭാഗം വെൽറ്റർ വെയ്റ്റ് ബോക്സിംഗിൽ സെമിയിലെത്തിയാണ് ലോവ്ലിന വെങ്കലം നേടിയത്. 2018ലും 2019ലും തുടർച്ചയായി രണ്ടു തവണ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയും ലോവ്ലിന രാജ്യത്തിന്റെ അഭിമാനമായിരുന്നു.
സ്പോർട്സ് ഡെസ്ക്