തിരുവനന്തപുരം: ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വിതുര ആനാട് കുന്നത്തുമല വിപിൻ ഹൗസിൽ വിപിൻ ശ്രീകുമാറി(33)നെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.

നഗ്നതാ പ്രദർശനം നടത്തിയതിന് ശേഷമാണ് ഇയാൾ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചു. രക്ഷപ്പെടുന്നതിനിടെ യുവതി മകനെ ഫോണിൽ വിളിച്ചുവരുത്തി.

സ്ഥലത്തെത്തിയ മകനെയും പ്രതി മർദിച്ചു. തുടർന്ന് വാഹനത്തിൽ കടന്നു കളഞ്ഞ ഇയാളെ വാഹന നമ്പർ പരിശോധിച്ചാണ് പിടികൂടിയതെന്നും പൊലീസ് പറയുന്നു. ലഹരിക്കടിമയായ പ്രതി വഴിയിൽ പതിയിരുന്നാണ് യുവതിക്കു നേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.