ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ സത്യഗ്രഹം നടത്താൻ ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിന് എതിരെ കോൺഗ്രസ്. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച എഐസിസി ആസ്ഥാനത്ത് സത്യഗ്രഹം സംഘടിപ്പിക്കും. പ്രതിപക്ഷ കക്ഷി നേതാക്കളുമായി രാവിലെ നടത്തുന്ന ചർച്ചയിൽ പാർലമെന്റിലെ പ്രതിഷേധ രീതിക്ക് അന്തിമ രൂപം നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.