- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഞ്ചിയമ്മയുടെ ആ പാട്ട് ഹൃദയത്തിൽ നിന്ന് വന്നതാണ്; അതിനാണ് പുരസ്‌കാരം; ചീത്തവിളിക്കുന്നതും ലഹള നടത്തുന്നതും അവസാനിപ്പിക്കൂ: സിതാര കൃഷ്ണകുമാർ
നഞ്ചിയമ്മയുടെ ദേശീയ പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ഗായിക സിതാര കൃഷ്ണകുമാർ. നഞ്ചിയമ്മയുടെ ആ പാട്ട് ഹൃദയത്തിൽ നിന്ന് വന്നതാണെന്നും അതിനാണ് പുരസ്‌കാരമെന്നും സിതാര അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഒരു പുരസ്‌കാരത്തിന്റെ പേരിൽ പരസ്പരം ചീത്തവിളിക്കുന്നതും ലഹള നടത്തുന്നതും അവസാനിപ്പിക്കൂ എന്ന് സിതാര പറഞ്ഞു. പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് സിതാര പറയുന്നു. സംഗീതത്തിനായി ജീവിതം സമർപ്പിച്ചവരുടെ ലക്ഷ്യം ഒരിക്കലും ദേശീയ പുരസ്‌കാരമല്ലെന്ന് ഗായിക കൂട്ടിച്ചേർത്തു.
സിതാരയുടെ വാക്കുകൾ
നഞ്ചിയമ്മയുടെ പുരസ്‌കാരത്തെക്കുറിച്ച് എല്ലാവരും ഒരുപാട് ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. നഞ്ചിയമ്മ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഏതോ സ്ഥലത്തിരിക്കുന്നു. അവർ ഈ ഫേസ്‌ബുക്കിലും മറ്റും നടക്കുന്ന ചർച്ചകളെ കുറിച്ചൊന്നും അറിയുന്നില്ല. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. അവ രേഖപ്പെടുത്താനുള്ള പൂർണ സ്വാതന്ത്യം എല്ലാവർക്കും ഉണ്ട്. അതിൽ തെറ്റും ശരിയും ഇല്ല. ഒരാൾ ശരി മറ്റൊരാൾ തെറ്റ് എന്ന് പറഞ്ഞ് നടക്കുന്ന അടിപിടികളിൽ പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ഭയങ്കരമായി മോശം ആകുന്നു. അതിലൊന്നും ഒരുകാര്യവും ഇല്ല. സംഗീതത്തിനെ കുറിച്ചിട്ടല്ലേ സംസാരിക്കുന്നത്. സിനിമകളിലെ പാട്ടുകൾ അതിന്റെ സന്ദർഭത്തിനനുസരിച്ചാണ് കോംപ്ലിമെന്റ്‌ചെയ്യുന്നതാണ്. ആ ഒരു പ്രാധാന്യത്തിൽ അതിനെ കാണുകയാണെങ്കിൽ നമ്മൾ ലൈറ്റ് ആയി കാണുമെന്ന് എനിക്ക് തോന്നുന്നു. ഒരു അവാർഡ് പ്രഖ്യാപിക്കുമ്പോൾ മൂന്ന് നാല് ദിവസത്തേക്ക് അതിനെ പറ്റിയുള്ള ലഹളകൾ വയ്ക്കുക.. അത് അനൗൺസ് ചെയ്തു കഴിഞ്ഞു. അവാർഡ് കിട്ടുന്നവരെ മനസ്സറിഞ്ഞ് അഭിനന്ദിക്കുക. അവിടെ തീരാവുന്നതെ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം.
നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും തരം സംഗീത ശാഖകൾ ഇന്ത്യയിൽ. സിനിമാസംഗീതത്തിന് ചരിത്രപരമായ പ്രധാന്യമുണ്ട്. അഅതിന്റെ ജനകീയതയാണ് അതിന് കാരണം. ഏറെ കഷ്ടപ്പെട്ട് സംഗീതത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച പലരുടെയും ലക്ഷ്യമേയല്ല സിനിമ. അവർക്ക് സിനിമയിൽ പാടണം എന്നും ആഗ്രഹമില്ല. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നവരോട് നല്ലൊരു പിന്നണി ഗായകരാകട്ടെ എന്ന് പറയുന്നതിൽ പോലും അർത്ഥമില്ല. സംഗീതത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയട്ടെ എന്നേയുള്ളു.
എല്ലാവർക്കും സംഗീതത്തിൽ അവരവരുടേതായ വഴികളുണ്ട്. ഇപ്പോൾ ശാസ്ത്രീയ സംഗീതം, ഫോക്ക് സംഗീതം, സെമി ക്ലാസിക്കൽ, കഥകളി സംഗീതം എന്നിങ്ങനെ പോകുന്നു. നമുക്ക് നഷ്ടമാകുന്ന ചില സംഗീത ശാഖകൾ ഉണ്ട്. അവയെ തിരിച്ചുപിടിക്കാനും അതിൽ അർപ്പിച്ചവർക്ക് നല്ല ജീവിത മാർഗ്ഗം ലഭിക്കാനും പരിഗണ നൽകാനും അതിനുള്ള പ്രോത്സാഹനവും നൽകാൻ ശ്രമിക്കുക. ദേശീയ പുരസ്‌കാരം സിനിമയുടെ ഇപ്പോൾ ദേശീയ പുരസ്‌കാരത്തിലേക്ക് വന്നാൽ ആറ് വരി പാടിയവർക്ക് പോലും ദേശീയ പുരസ്‌കാരം ലഭിച്ച ചരിത്രമുണ്ട്. ചില വ്യക്തികൾ ആണല്ലോ അത് തീരുമാനിക്കുന്നത്. അതിന് അത്ര പ്രാധാന്യത്തിൽ മാത്രം കാണുക. വ്യക്തിപരമായ ചീത്തവിളിയിലേക്കും ബഹളത്തിലേക്കും പോകരുത്. അതിനെ വ്യക്തിപരമായി കാണാതെയിരുന്നാൽ അത്രയും നല്ലത്. നമുക്ക് നല്ല പാട്ടുകളുണ്ടാക്കാം. അത് കേൾക്കാം. ഇഷ്ടപെട്ടത് ഇഷ്ടപ്പെട്ടു എന്ന് പറയാം. ഇഷ്ടപ്പെടാത്തത് മാറ്റി വെക്കാം. അത്രേയുള്ളു. അല്ലാതെ ഇഷ്ടപ്പെട്ടില്ല എന്നതുകൊണ്ട് അത് മോശമാണ് എന്ന് പറയാൻ സാധിക്കില്ലല്ലോ. നഞ്ചിയമ്മയുടെ ആ പാട്ട് ഹൃദയത്തിൽ നിന്ന് വന്നതാണ്. അതിനാണ് പുരസ്‌കാരം. സംഗീതത്തിന് വേണ്ടി ജീവിതം സമർപ്പിച്ചവർക്ക് ദേശീയ പുരസ്‌കാരം ലക്ഷ്യമൊന്നും ആയിരിക്കില്ല-സതാര പറഞ്ഞു.