- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ചിത്രങ്ങൾ ഒടിടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണം; ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വീണ്ടും ഫിയോക്ക്
കൊച്ചി: പുതിയ ചിത്രങ്ങൾ ഒടിടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. പാപ്പൻ, തല്ലുമാല, സോളമന്റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ (ഛഠഠ) നിയന്ത്രിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തി ഫിയോക്ക് രംഗത്ത് എത്തിയിരിക്കുന്നത്. തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് ശേഷം ഒടിടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യങ്ങൾ കൊച്ചിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും.
കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റർ അനുഭവം നൽകുന്ന സിനിമകൾക്ക് മാത്രമാണ് ആളുകൾ തീയറ്ററിൽ വരുന്നത്. ഇങ്ങനെ പോയാൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരും. തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ 42 ദിവസം കഴിഞ്ഞാൽ ഒടിടിയിൽ എത്തുന്ന സ്ഥിതിയാണ്. ചില സിനിമകൾ കരാർ ലംഘിച്ച് ഇതിലും കുറഞ്ഞ ദിവസങ്ങളിൽ ഒടിടിക്ക് നൽകുന്നു. ഇത് തീയറ്റർ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബർ പരഗണിച്ചിരുന്നില്ല.
സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇവരുമായി സഹകരിക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. തീയറ്റർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ ഇറങ്ങിയ കുറി എന്ന ചിത്രത്തിന് ഫ്ളക്സി ചാർജ് നടപ്പാക്കിയിരുന്നു. ഇത് ഫലപ്രദമായില്ലെന്നും ഫ്ളക്സി ചാർജിന് സർക്കാർ പിന്തുണ വേണമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.