- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുഫ്താൻസയുടെ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാർ നാളെ പണിമുടക്കും; ജർമ്മൻ വിമാനകമ്പനി ജീവനക്കാരുടെ സമരം യാത്രക്കാരെ വലക്കും
ജർമ്മൻ ദേശീയ വിമാനക്കമ്പനിയായ ലുഫ്താൻസയിലെ ജീവനക്കാർ നാളെ പണിമുടക്കിനൊരുങ്ങുന്നു.വെർഡി യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലുഫ്താൻസിയിലെ ഗ്രൗണ്ട് ജീവനക്കാരുടെ യൂണിയനാണ് വേതനത്തെ ചൊല്ലി സമരത്തിനിറങ്ങുന്നത്.
ട്രേഡ് യൂണിയൻ വെർഡി ടെക്‌നീഷ്യന്മാരും ലോജിസ്റ്റിക്‌സ് മാനേജർമാരും ഉൾപ്പെടെയുള്ള 20,000 ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരോട് 27 ബുധനാഴ്ച ഒരു ഏകദിന 'മുന്നറിയിപ്പ് പണിമുടക്കിന്' പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്.ബുധനാഴ്ച പുലർച്ചെ 1:45 ന് ജോലി നിർത്തുന്ന ജീവനക്കാർ, വ്യാഴാഴ്ച രാവിലെ 6 മണി വരെ ജോലിയിൽ നിന്ന് വിട്ട് നില്ക്കും. ഇതോടെ ലുഫ്താൻസ യാത്രക്കാർക്ക് ഫ്‌ളൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും ഉണ്ടാകാം.
ലുഫ്താൻസയിലെ ജീവനക്കാർക്കായി നടന്നുകൊണ്ടിരിക്കുന്ന കൂട്ടായ വിലപേശൽ് സമരത്തിന് കാരണം. വെർഡി യൂണിയൻ9.5 ശതമാനം വേതന വർദ്ധന ആവശ്യപ്പെടുന്നു, അല്ലെങ്കിൽ പ്രതിമാസം കുറഞ്ഞത് 350യൂറോ,അതുപോലെ തന്നെ ലുഫ്താൻസ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനം 13.യൂറോ ആക്കുക എന്നിവയാണ് ആവശ്യം.
കഴിഞ്ഞ മൂന്ന് വർഷമായി ജോലിഭാരം, ഉയർന്ന പണപ്പെരുപ്പം, വേതന വെട്ടിക്കുറവ് എന്നിവ കണക്കിലെടുത്ത് വേതന വർദ്ധനയ്ക്കുള്ള ആവശ്യം ന്യായമാണെന്ന് വെർഡിയുടെ വൈസ് ചെയർമാനും ചർച്ചയിലെ ലീഡ് നെഗോഷ്യേറ്ററുമായ ക്രിസ്റ്റിൻ ബെഹ്ലെ പറഞ്ഞു.
എല്ലാ വേനൽക്കാലത്തും ജർമ്മൻ വിമാനത്താവളങ്ങളെ അലട്ടുന്ന യാത്ര തടസ്സങ്ങൾക്കും ഉപരിയായി കോവിഡിന് ശേഷമുള്ള ജീവനക്കാരുടെ കുറവും യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും പണിമുടക്കുകളും ഒക്കെയായി ജർമ്മനിയിലെ യാത്രക്കാരും യാത്ര ദുരിതം നേരിടുകയാണ്.