- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ക്രൈസ്റ്റ് ചർച്ചിലും കാന്റർബറിയലും വ്യാപകമായ മഴ തുടരുന്നു; മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിൽ; ഡുനെഡിൻ പ്രദേശവാസികളെ ഒഴിപ്പിക്കുന്നു;ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയും മഴയുടെ ദുരിതപെയ്ത്തിൽ വലഞ്ഞ് ജനങ്ങൾ
ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയും മഴ മൂലം വീട് വിട്ട് പോകേണ്ട അവലസ്ഥയിലാണ് ക്രൈസ്്റ്റ്ചർച്ചിലെ ജനങ്ങൾ.ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് കൂടിയാണ് ഈ പ്രദേശവാസികൾ സാക്ഷ്യം വഹിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇതിനകം 70 മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്.
സൗത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്ത് പേമാരി തുടരുന്നതിനാൽ കാന്റർബറിയിൽ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.ടാസ്മാൻ ഡിസ്ട്രിക്റ്റ്, മാർൽബറോ, കാന്റർബറി, നോർത്ത് ഒട്ടാഗോ, ഡുനെഡിൻ എന്നിവിടങ്ങളിൽ കനത്ത മഴ മുന്നറിയിപ്പുകൾ നിലനില്ക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയിൽ ഇതിനകം പ്രദേശങ്ങളിൽ നദികൾ ഉയർന്ന് ഒഴുകുന്നതിനാൽ ആഷ്ബർട്ടൺ ഡിസ്ട്രിക്റ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.വടക്കൻ ഒട്ടാഗോയിൽ 130 മില്ലീമീറ്ററും ഡുനെഡിനിൽ 90 മില്ലീമീറ്ററും വരെ മഴ പെയ്യുമെന്ന പ്രവചനങ്ങൾക്കിടയിൽ ഒട്ടാഗോയിലെ ആളുകളോട് അതിവേഗം ഉയരുന്ന നദികളിൽ നിന്നും അരുവികളിൽ നിന്നും മാറിനിൽക്കാനും ഉയർന്ന ഒഴുക്കിന് തയ്യാറെടുക്കാനും അഭ്യർത്ഥിച്ചതായി എമർജൻസി മാനേജ്മെന്റ് ഒട്ടാഗോ അറിയിച്ചു.