- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഈ വർഷം തുടക്കം മുതൽ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് യൂണിയൻ കോപ് ചെലവഴിച്ചത് 4,673 മില്യൻ ദിർഹം
ദുബൈ: 2022 തുടക്കം മുതൽ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കായി യൂണിയൻ കോപ് ആകെ 4,673,113.96 ദിർഹം ചെലവഴിച്ചതായി യൂണിയൻ കോപിന്റെ ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി വെളിപ്പെടുത്തി.
സാമൂഹിക സംഭാവനകളിലൂടെ രാജ്യത്തെ എല്ലാ മേഖലകൾക്കും ഏറ്റവും പിന്തുണ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് കോഓപ്പറേറ്റീവെന്നും എമിറാത്തി സമൂഹത്തെ സേവിക്കുന്നതിനും രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവർത്തനങ്ങളിൽ കോഓപ്പറേറ്റീവ് പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.
കോഓപ്പറേറ്റീവിന്, അതിന്റെ തുടക്കം മുതൽ തന്നെ സാമൂഹിക സംഭാവനകളിൽ വ്യക്തമായ മുദ്ര പതിപ്പിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക, ആരോഗ്യം, സുരക്ഷ, സാമ്പത്തികം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കായിക മേഖല എന്നിവയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. യുവാക്കൾക്കായുള്ള പ്രോജക്ടുകൾ കോഓപ്പറേറ്റീവിന്റെ പങ്കിനെക്കുറിച്ചുള്ള ആശയങ്ങളെക്കുറിച്ചുള്ള നിരവധി സാമൂഹിക ധാരണകൾ മാറ്റുന്നതിന് കാരണമായി. സാമൂഹിക സംഭാവനകൾ സംസ്ഥാനത്തിന്റെ ആഗ്രഹങ്ങളും നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും സഫലമാക്കുന്നുവെന്ന് കോഓപ്പറേറ്റീവ് വിശ്വസിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷം ആദ്യം മുതൽ കോഓപ്പറേറ്റീവ്, മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ എസ്എംഇ ഡെവലപ്‌മെന്റ് അംഗങ്ങൾ, ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്‌മെന്റ് അംഗങ്ങൾ, മുഹമ്മദ് ബിന റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്റ്, ദുബൈ ഇന്റർനാഷണൽ ഹോളി ഖുറാൻ ആവാർഡ്, കോടോപ്പിയ ഫൗണ്ടേഷൻ ഫോർ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് സാമ്പത്തികവും ഭൗതികവുമായ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. നാഷണൽ സർവീസിലെ ജീവനക്കാർക്ക് പ്രതിഫലം നൽകുക, നിശ്ചയദാർഢ്യമുള്ള ആളുകളെ നിയമിക്കുക, രാജ്യത്തെ സഹകരണ മേഖലയ്ക്കായുള്ള സമഗ്രമായ ഒരു പ്രോജക്ടിനെ പിന്തുണയ്ക്കുക എന്നിവയ്ക്ക് പുറമെയാണിത്.
സാമൂഹിക അവബോധവും സൃഷ്ടിപരമായ സംസ്‌കാരവും വ്യാപിപ്പിക്കാനും സാമൂഹിക നിർമ്മാണത്തെ പിന്തുണയ്ക്കാനും സാംസ്‌കാരിക നിലവാരം ഉയര്ത്താനും കോഓപ്പറേറ്റീവ് നിരവധി സംഭാവനകൾ നൽകിയിട്ടുള്ളതായി ഡോ. അൽ ബസ്തകി പറഞ്ഞു. മന്ത്രാലയങ്ങൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുമായി കോഓപ്പറേറ്റീവ് നിരവധി ബോധവത്കരണ ക്യാമ്പയിനുകൾ സ്പോൺസർ ചെയ്തിട്ടുണ്ട്. ക്യാമ്പയിനിന്റെ പരിസ്ഥിതി സൗഹാർദപരമായ ലോഗോ ബാഗുകളിലും മീഡിയ, പരസ്യ മേഖല ഉൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിച്ചതിലൂടെയാണിത്.
എല്ലാ സാമൂഹികക്ഷേമപരമായ സംരംഭങ്ങളെയും ശാസ്ത്ര, സാമൂഹിക, മാനുഷിക, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ദുബൈ സർക്കാർ തുടക്കമിടുന്ന വിവിധ പരിപാടികളെയും കോഓപ്പറേറ്റീവ് പിന്തുണയ്ക്കാറുണ്ട്. സാമൂഹിക പ്രതിബദ്ധതയും ഐക്യദാർഢ്യവും സമൂഹത്തിലെ അംഗങ്ങളും വിവിധ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും ഉയർത്തിക്കാട്ടുന്ന യുഎഇയുടെ പാരമ്പര്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണിതെന്ന് ഡോ. അൽ ബസ്തകി വിശദമാക്കി.