- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐ ഒ ഏരിയ സമ്മേളന പ്രഖ്യാപനം ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന പ്രമേയത്തിൽ
'ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന' എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന എസ് ഐ ഒ ഏരിയ സമ്മേളന പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം കെ എ നിർവഹിച്ചു. എസ് ഐ ഒ പാലക്കാട് ജില്ലാ ജോയിൻ സെക്രട്ടറി ഗഫൂർ ഓടന്നൂർ മുഖ്യപ്രഭാഷണം നടത്തി.
എസ്‌ഐ.ഓ ഏരിയ പ്രസിഡന്റ് ആരിഫ് അധ്യക്ഷനായ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ചിറ്റൂർ ഏരിയ പ്രസിഡന്റ് മുഹമ്മദ് ആശീഖ് അലി ,വനിതാ വിഭാഗം ചിറ്റൂർ ഏരിയാ പ്രസിഡണ്ട് സൗജത്ത് ബീഗം, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സനോജ് കൊടുവായൂർ, ജി ഐ ഓ ഏരിയ സെക്രട്ടറി തഷ് രീഫാ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി കൊല്ലംകോട് ഏരിയ പ്രസിഡന്റ് എ.എഫ്.മുഹമ്മദ് ബാഖവി സമാപനം നിർവഹിച്ചു. സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സാബിത്ത് സ്വാഗതവും, അജ്മൽ അഹ്‌സൻ ഖിറാഅത്തും, അസിസ്റ്റന്റ് കൺവീനർ അഫ്താബ് നന്ദിയും പറഞ്ഞു. അബ്ദുൽ ഹക്കീം,അൻവർ,അഫ്‌സൽ, നദീർ, യാസീൻ,അനീസ്,അജ്മൽ എന്നിവർ നേതൃത്വം നൽകി.