ഐയോവ: ഐയോവ സ്റ്റേറ്റ് പാർക്കിൽ നാലംഗ കുടുംബ്ത്തിലെ 6 വയസ്സുള്ള പെൺകുട്ടിയെയും, മാതാപിതാക്കളേയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ഐയോവ പൊലീസ് അറിയിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന 9 വയസ്സുകാരൻ രക്ഷപ്പെട്ടു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. മക്വിറ്റ കേവ്സ് സ്റ്റേറ്റ് പാർക്ക് കോംപൗണ്ടിലാണ് ടെയ്ലർ സ്‌കിമിഡിറ്റ് (42), ഭാര്യ സാസ്‌ക്കെമിഡിറ്റ്(42), ആറ് വയസ്സുള്ള പെൺകുട്ടി എന്നിവരുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഇവരെ വെടിവെച്ചു കൊലപ്പെടുത്തി എന്ന് കരുതുന്ന ഗൺമാൻ ആന്റണി ഷെർവിന്റെ(25) മൃതദ്ദേഹം വൃക്ഷ നിബിഡമായ പാർക്കിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

വെടിവെപ്പിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പബ്ലിക്ക് സേഫ്റ്റി ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് മിച്ച് മോർട്ടവഡിറ്റ പറഞ്ഞു.

ഷെർവിനുമായി തന്റെ സഹോദരിക്കോ കുടുംബത്തിനോ യാതൊരു മുൻ പരിചയവുമില്ലെന്ന് കൊല്ലപ്പെട്ട സാനയുടെ സഹോദർ ആഡം പറഞ്ഞു.

വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ട 9 വയസ്സുക്കാരൻ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നുവോ, അതോ വെടിയേൽക്കാതെ രക്ഷപ്പെട്ടതാണോ എന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു. സെഡർ ഫാൾസ് മേയർ റോമ്പ് ഗ്രീൻ സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ സംസ്‌ക്കാരത്തിനായി ഗൊ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട്.