- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം ഏകദിനം ബുധനാഴ്ച; പരമ്പര തൂത്തുവാരാൻ ധവാനും സംഘവും; വിൻഡീസിനെതിരെ ഇനി ലക്ഷ്യം ട്വന്റി 20 പരമ്പര; ഇന്ത്യൻ ടീം ട്രിനിഡാഡിൽ; വീഡിയോ പങ്കുവച്ച് ബിസിസിഐ; ആദ്യ മത്സരം വെള്ളിയാഴ്ച

ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. ട്വന്റി 20 പരമ്പരയിൽ ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ അഞ്ചു മത്സരങ്ങളാണ് കളിക്കുക. ജആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും. വെള്ളിയാഴ്ചയാണ് ആദ്യ മത്സരം.
നായകൻ രോഹിത് ശർമ്മയുടെ കീഴിലാണ് ഇന്ത്യ ട്വന്റി-20 പരമ്പര കളിക്കുന്നത്. രോഹിതിന് വിശ്രമം നൽകിയതിനാൽ ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിച്ചത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. അവസാന മത്സരം നാളെ നടക്കും.
രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനായിരന്നു ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 49.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അക്സർ പട്ടേൽ (64), ശ്രേയസ് അയ്യർ (63), സഞ്ജു സാംസൺ (54) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നത്.
The T20I squad members have arrived here in Trinidad ????
- BCCI (@BCCI) July 26, 2022
The 5-match T20I series is all set to commence on July 29.#WIvIND #TeamIndia pic.twitter.com/pZLECGOtUu
അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടാണ് ധവാനും സംഘവും ഇറങ്ങുക. പരമ്പര നേടിയതോടെ ഇന്ത്യൻ നിരയിലെ മറ്റ് താരങ്ങൾക്ക് അവസരം നൽകിയേക്കും. ബാറ്റിങ് നിരയിലും മാറ്റം വരുത്തിയേക്കും.
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേഷ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.


