ന്യൂഡൽഹി: രാജ്യത്ത് ഇടതുപക്ഷ ഭീകരത കുറഞ്ഞു വരുന്നുവെന്ന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി. സിഐ.എസ്.എഫ് സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് പരിശീലനം നൽകി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് പുതിയ സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ഒന്നും കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു. കോൺഗ്രസ് എംപി അടൂർ പ്രകാശിന്റെ ചോദ്യത്തിന് ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.

രാജ്യത്ത് പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കോണിൽ നിന്ന് അഭ്യർത്ഥനകൾ സർക്കാരിന് ലഭിക്കുന്നുണ്ട്. എന്നാൽ നിലവിൽ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.