- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പോരാടും, വിജയിക്കുക തന്നെ ചെയ്യും'; ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ബിജെപിയുടെ 'ഏകാധിപത്യം' പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പൊലീസിനെയും വിവിധ അന്വേഷണ ഏജൻസികളെയും വച്ച് പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണ് ഏകാധിപത്യ സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
പാർലമെന്റിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനോ ജനങ്ങളുടെ പ്രതിഷേധം തെരുവിൽ ഉയർത്താനോ സാധിക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയെ രണ്ടാമത്തെ പ്രാവശ്യം ഇഡി ചോദ്യം ചെയ്യാൻ വിളിച്ച ദിവസമാണ് ട്വിറ്ററിലൂടെ പ്രിയങ്കയുടെ പരാമർശം വന്നത്.
ഹിന്ദിയിലെ ട്വീറ്റിൽ വിജയ് ചൗക്കിൽ രാഹുൽ ഗാന്ധി കുത്തിയിരുന്നു പ്രതിഷേധിക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. 'ഇതു സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. തല കുനിക്കുകയോ പേടിച്ചു പിന്മാറുകയോ ചെയ്യില്ല. പോരാടും, വിജയിക്കുക തന്നെ ചെയ്യും' അവർ കൂട്ടിച്ചേർത്തു.
भाजपा की तानाशाही अब खुलकर सामने है। संसद में जरूरी मुद्दों पर चर्चा नहीं कर सकते और सड़क पर जनता की आवाज नहीं उठा सकते।
- Priyanka Gandhi Vadra (@priyankagandhi) July 26, 2022
पुलिस और एजेंसियां लगाकर तानाशाह सरकार विपक्ष को दबाना चाहती है।
यह सच की लड़ाई है न झुकेंगे, न डरेंगे
लड़ेंगे, जीतेंगे। pic.twitter.com/xk0WGLq0q5
ജൂലൈ 21ന് രണ്ടു മണിക്കൂറോളം സോണിയയെ ഇഡി ചോദ്യം ചെയ്തിരുന്നു. രണ്ടാം വട്ട ചോദ്യം ചെയ്യലിന് 25ന് ഹാജരാകാനായിരുന്നു അറിയിച്ചിരുന്നത്. സോണിയ തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് തീയതി നിശ്ചയിച്ചതെന്ന് ഇഡി അറിയിച്ചിരുന്നത്.. എന്നാൽ, തിങ്കളാഴ്ച പുതിയ രാഷ്ട്രപതി സ്ഥാനമേൽക്കുന്ന ദിവസം കോൺഗ്രസിന്റെ പ്രതിഷേധവും മറ്റും ഒഴിവാക്കാനാണ് തീയതി മാറ്റിയത്.




