കോഴിക്കോട്: പുതുപ്പാടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. വെസ്റ്റ് കൈതപ്പൊയിൽ പരേതനായ ബിച്ച്യോയിയുടെ മകൻ പുഴംകുന്നുമ്മൽ അബ്ദുൽ റഷീദ് ( 40 ) ആണ് അൽ ഖർജിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മാതാവ് : പാത്തുമ്മ, ഭാര്യ : ജംഷീന, രണ്ടു കുട്ടികളുണ്ട്.