- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യത്തെ കൺമണിയെ കാണാൻ ഗൾഫിൽ നിന്നും എത്തി; ഭർത്താവിനെ കണ്ട് നിമിഷങ്ങൾക്കകം കുഴഞ്ഞു വീണ് 25കാരി മരിച്ചു
കുമ്പള: ഭർത്താവ് ഗൾഫിൽ നിന്നെത്തി നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു. ആദ്യത്തെ കൺമണിയെ കാണാൻ ഭർ്തതാവ് എത്തിയതിന് തൊട്ടുപിന്നാലെയാണ് ഭാര്യ കുഴഞ്ഞു വീണ് മരിച്ചത്. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ മസ്ജിദ് റോഡിൽ അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്.
ഒരു മാസം മുമ്പായിരുന്നു സഫാനയുടെ പ്രസവം. പ്രസവത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങുകൾക്കായി ആരിക്കാടിയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു. കുഞ്ഞിനെ കാണാൻ ദുബായിലായിരുന്ന അഷ്‌റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ട്, നിമിഷങ്ങൾക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാടിനെയും ദുഃഖത്തിലാഴ്‌ത്തി.
Next Story