- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പള്ളിയിലെ ആരാധനയ്ക്കിടെ തോക്കുചൂണ്ടി ആഭരണം കവർച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു
ന്യൂയോർക്ക് : പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ധാരികളായ മൂന്നുപേർ കടന്നുവന്നു ബിഷപ്പിന്റെയും ഭാര്യയുടെയും ഒരുമില്യൻ ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു. സൗത്ത് ഈസ്റ്റേൺ ബ്രൂക്ക്ലിനിലുള്ള ഇന്റർനാഷനൽ മിനിസ്ട്രീസിലെ ബിഷപ്പ് ലാമർ എം വൈറ്റ് ഹെഡിനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്ലിൻ പൊലീസ് പറഞ്ഞു.
കവർച്ചയ്ക്കു മുൻപ്, പള്ളിയിൽ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചവരാണ് കവർച്ച നടത്തിയത്. ആരാധനയ്ക്ക് എത്തിയവർക്കു നേരെ നിറയൊഴിക്കുമോ എന്നു ഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ അവർ എന്റെ ആഭരണങ്ങളും സ്വർണ്ണ കുരിശും വാച്ചും ബലമായി ഊരിയെടുത്തു, 38 വയസ്സുള്ള ഭാര്യയുടെ നേരെ തോക്കുചൂണ്ടി അവരുടെ ആഭരണങ്ങളും തട്ടിയെടുത്തു, വൈറ്റ് ഹെഡ് പറഞ്ഞു.
മോഷണത്തിനുശേഷം തോക്കു ധാരികൾ കാറിൽ കടന്നു കളഞ്ഞു. കുട്ടികളുടെ നേർക്കും ഇവർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.