മിതവേഗതയ്ക്കും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അടക്കമുള്ള വിവിധ റോഡ് നിയമ ലംഘനത്തിനുള്ള ശിക്ഷ അയർലണ്ടിൽ ഇരട്ടിയാക്കുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്കുള്ള പിഴയും ഇരട്ടിയാകും. ഇതനുസരിച്ച് അമിതവേഗതയ്ക്കുള്ള പിഴ 160 യൂറോയും വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കുമുള്ള പിഴ 120 യൂറോയുമാകും.

രും ആഴ്ചകളിൽ തന്നെ പുതുക്കിയ ഫൈൻ നിലവിൽ വരും.രാജ്യത്തെ റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.അമിത വേഗതയ്ക്ക് നിലവിൽ 80 യൂറോയാണ് പിഴയായി ഈടാക്കുന്നത്.

അയർലൻഡിൽ റോഡപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളുടെ പ്രധാനകാരണം ഓവർസ്പീഡ്, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത് എന്നിവയാണെന്നതിന്റെ തെളിവുകൾ റോഡ് സേഫ്റ്റി അഥോറിറ്റിയിൽ നിന്നും ലഭിച്ചതായി മിനിസ്റ്റർ പറഞ്ഞു. ഈ വർഷം ഇതുവരെയുള്ള കണക്കുകളനുസരിച്ച് ഇത്തരത്തിലുള്ള ഒരു ലക്ഷത്തോളം നിയമലംഘനങ്ങളാണ് ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.

കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി 61 നിരീക്ഷണ ക്യാമറകൾ കൂടെ കഴിഞ്ഞ ദിവസം രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ നിരീക്ഷണ ക്യാമറകളുടെ എണ്ണം 1400 ആയതായി മിനിസ്റ്റർ പറഞ്ഞു.