- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച ധാർഷ്ട്യത്തിന് കനത്ത വില നൽകേണ്ടി വരും; സൗദി ഐ സി എഫ്
റിയാദ്. സിറാജ് തിരുവനന്തപുരം ബ്യുറോ ചീഫും മുതിർന്ന പ്രവർത്തകനുമായ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാരിന്റെ ധാർഷ്ട്യത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഐ സി എഫ് നാഷണൽ കമ്മിറ്റി കുറ്റപ്പെടുത്തി. കേരള ജനത ഒന്നടക്കം ആവശ്യപ്പെട്ടിട്ടും ശ്രീരാം വെങ്കിട്ടരാമനെന്ന കൊടും ക്രിമിനലിനെ ആലപ്പുഴ കലക്ടറായി നിയമിച്ച സർക്കാർ നടപടി അത്യന്തം ഹീനമാണ്.
കെ എം ബഷീറിന്റെ കൊലപാതകം മാത്രമല്ല, തന്റെ സിവിൽ പദവി ദുരുപയോഗം ചെയ്ത് തെളിവുകൾ നശിപ്പിക്കുക കൂടി ചെയ്തയാളാണ് ശ്രീറാം വെങ്കട്ടരാമൻ. നീതിക്കും നിയമ വ്യവസ്ഥകൾക്കും ഏറെ പ്രാധാന്യം നൽകുകയും അവ നടപ്പാക്കുന്നതിൽ കണിശത പാലിക്കുകയും ചെയ്തു പോന്നിരുന്ന ഒരു സംസ്ഥാനത്തു ശ്രീറാമിനെ പോലുള്ള കൊടും ക്രിമിനലിനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവി നൽകി നിയമിച്ച ഭരണകൂടം, സർക്കാരിൽ നിന്നും നീതി കാത്തു നിൽക്കുന്ന ബഷീറിന്റെ കുടുംബത്തോട് മാത്രമല്ല കേരള ജനതയോട് കൂടിയാണ് അക്രമം കാണിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും സർക്കാരും ബഷീറിന്റെ കുടുംബത്തിനും കേരള സമൂഹത്തിനും നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ച് പ്രതിക്ക് വേണ്ട സംരക്ഷണവും സൗകര്യവും ചെയ്തു കൊടുക്കുകയാണ് ഈ നിയമനം.
നീതിയുടെ സംരക്ഷണത്തിന് വേണ്ടി ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിച്ച സർക്കാർ ജനവികാരം മാനിച്ചും നിയമവ്യവസ്ഥിയുടെ സംരക്ഷണത്തിനും വേണ്ടി ശ്രീറാം വെങ്കട്ടരാമന്റെ നിയമനം റദ്ദ് ചെയ്യണമെന്ന് ഐ സി എഫ് നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
സയ്യിദ് ഹബീബ് അൽ ബുഹാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അബ്ദുറഷീദ് സഖാഫി മുക്കം, അബ്ദുറഹ്‌മാൻ മളാഹിരി, ബഷീർ ഉള്ളണം, സിറാജ് കുറ്റ്യാടി, സലിം പാലച്ചിറ, സുബൈർ സഖാഫി, ഉമർ സഖാഫി മൂർക്കനാട്, അബുസാലിഹ് മുസ്ലിയാർ, സൈനുദീൻ മുസ്ലിയാർ വാഴവറ്റ , ഉമർ പന്നിയൂർ എന്നിവർ സംബന്ധിച്ചു. നിസാർ എസ് കാട്ടിൽ സ്വഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.