- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ മൂന്ന് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം
ഭോപ്പാൽ: മധ്യപ്രദേശിലെ കോട്ടാഘട്ട് ഗ്രാമത്തിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. 23, 21, 19 വയസ്സുകളുള്ള പെൺകുട്ടികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഖണ്ട്വ ജില്ലയിലെ കോട്ടാഘട്ടിലെ ജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്.
പെൺകുട്ടികളിലൊരാൾ വിവാഹിതയാണ്. രണ്ട് ദിവസം മുൻപാണ് ഇവർ സ്വന്തം വീട്ടിലെത്തിയത്. കോളേജ് വിദ്യാർത്ഥികളാണ് മരിച്ച മറ്റ് രണ്ട് പെൺകുട്ടികൾ. മരണം ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിട്ടില്ലാത്തതിനാൽ ആത്മഹത്യയാണെന്നാണ് പൊലീസും സംശയിക്കുന്നത്. മൃതശരീരങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ജാവർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശിവറാം ജാട്ട് പറഞ്ഞു.
Next Story




