- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിലെ പടക്കശാലയിൽ സ്ഫോടനം; ഒരു മരണം; 12 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വളയപ്പെട്ടിയിൽ പ്രവർത്തിച്ചിരുന്ന മുത്തുമീന ഫയർ വർക്‌സ് എന്ന പടക്കശാലയാണ് കത്തിനശിച്ചത്.
പ്രദേശവാസി തന്നെയായ ജയരാമൻ എന്ന തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരോധിത സ്‌ഫോടക വസ്തുക്കൾ പടക്കനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Next Story




