- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീമൻ ആവോലിവറ്റ പൊന്നാനിയിലെ മത്സ്യത്തൊഴിലാളിക്ക്; എട്ടുകിലോയിൽ അധികം തൂക്കമുള്ള മീൻ ലേലത്തിൽ പോയത് രണ്ടായിരം രൂപയ്ക്ക്
മലപ്പുറം: വിദേശമാർക്കറ്റിൽ വലിയ വില ലഭിക്കുന്ന ഭീമൻ ആവോലിവറ്റ പൊന്നാനിയിലെ മൽസ്യത്തൊഴിലാളിക്ക് ലഭിച്ചു. എട്ട് കിലോയിലധികം തൂക്കം വരുന്ന ഈ മൽസ്യം രണ്ടായിരം രൂപക്കാണ് ലേലത്തിൽ പോയത്.
ഇതിന്റെ വിത്തുൽപാദന സാങ്കേതിക വിദ്യയിൽ കൊച്ചി കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) വിജയം കാണാൻ കഴിഞ്ഞിരുന്നു. രണ്ടു വർഷം നീണ്ട ഗവേഷണത്തിനു ശേഷം സി.എം.എഫ്.ആർ.കെ യുടെ വിശാഖപട്ടണം കേന്ദ്രത്തിലാണു സാങ്കേതികവിദ്യാ വിജയം. ലോകത്ത് ആദ്യമായാണ് ഈ മീനിന്റെ വിത്തുൽപാദനം വിജയം കാണുന്നത്.
വിത്തുൽപാദന സാങ്കേതികവിദ്യ വിജയമായതോടെ ആവോലി വറ്റ ഹാച്ചറികളിൽ പ്രജനനം നടത്തി കുഞ്ഞുങ്ങളെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഉൾക്കടലിൽ നിന്ന് ലഭിക്കുന്ന ആവോലി വറ്റക്ക് വിദേശമാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്.കുഞ്ഞുങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവയുടെ കൃഷി ഇതുവരെ സാധ്യമായിരുന്നില്ല. ഇപ്പോൾ ഹാച്ചറികളിൽ ആവോലി വറ്റയുടെ കൃഷി നടക്കുന്നുണ്ടെങ്കിലും ഡിമാന്റിൽ താരം കടലിൽ നിന്ന് ലഭിക്കുന്നതിന് തന്നെയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്