- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച അദ്ധ്യാപിക; വീഡിയോ പ്രചരിച്ചു; പിന്നാലെ സസ്പെൻഷൻ
ലഖ്നൗ: ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച അദ്ധ്യാപികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സസ്പെൻഡ് ചെയ്തു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിഷയം ചർച്ചയാകുകയും ചെയ്തതോടെയാണ് അദ്ധ്യാപിക ഊർമിള സിങ്ങിനെതിരെ നടപടി സ്വീകരിച്ചത്. ഉത്തർപ്രദേശ് ഹർദോയി പൊഖാരിയിലെ സർക്കാർ പ്രൈമറി സ്‌കൂൾ അദ്ധ്യാപികയാണ് ഊർമിള സിങ്.
Again another one from Hardoi, U. P. pic.twitter.com/FIYA2W4RYJ
- Dr. Priyanka (@DrPriyanka1129) July 28, 2022
ക്ലാസ് മുറിയിൽ കസേരയിലിരിക്കുന്ന ടീച്ചറിന്റെ സമീപത്ത് നിന്നുകൊണ്ടാണ് ആൺകുട്ടി ടീച്ചറിന്റെ കൈ തടവുന്നത്. ആരാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. കൈ തടവുന്നതിനിടെ ക്ലാസ്സിലെ മറ്റുള്ള കുട്ടികളോട് ടീച്ചർ ഉറക്കെ സംസാരിക്കുന്നതും മറ്റൊരു കൈകൊണ്ട് കുപ്പിയിലെ വെള്ളമെടുത്ത് കുടിക്കുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിപി സിങ്ങ് നിർദ്ദേശിച്ചു. അന്വേഷണവിധേയമായാണ് ഇപ്പോൾ താൽക്കാലികമായി ടീച്ചർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.




