മഥുര: വെള്ളക്കെട്ടുള്ള സ്‌കൂൾ പരിസരത്ത് വിദ്യാർത്ഥികൾ വരിവരിയായി ഇട്ടുനൽകിയ കസേരയ്ക്ക് മുകളിലൂടെ നടന്ന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ ഇട്ടിരുന്ന പ്ലാസ്റ്റിക് കസേരകൾക്ക് മുകളിലൂടെ കയറി നടന്ന് വരുന്ന അദ്ധ്യാപികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതേത്തുടർന്നാണ് നടപടി സ്വീകരിച്ചത്. വെള്ളത്തിൽ നിൽക്കുന്ന കുട്ടികളുടെ തോളിൽ പിടിച്ച് അദ്ധ്യാപിക നടക്കുന്നതും വീഡിയോയിൽ കാണാം. ബുധനാഴ്ച പെയ്ത മഴയിലാണ് സ്‌കൂൾ പരിസരത്ത് വെള്ളം കയറിയത്.