ദോഹ: ഖത്തറിൽ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസ് അധികൃതർ പിടികൂടി. എയർ കാർഗോ ആൻഡ് എയർപോർട്ട്സ് കസ്റ്റംസ് വിഭാഗത്തിലെ പോസ്റ്റൽ കൺസൈന്മെന്റ്സ് കസ്റ്റംസ് അധികൃതരാണ് ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയത്.

സ്ത്രീകൾക്കായുള്ള ബാഗുകളും മറ്റും കൊണ്ടുവന്ന ഷിപ്പ്മെന്റിനുള്ളിലൊളിപ്പിച്ചാണ് കാപ്റ്റഗൺ ഗുളികകൾ കടത്തിയത്. പിടിച്ചെടുത്ത ലഹരി ഗുളികകളുടെ ചിത്രങ്ങൾ കസ്റ്റംസ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 887 ലഹരി ഗുളികകളാണ് കണ്ടെത്തിയത്. അടിയന്തര നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.