- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർഗിലിൽ മിന്നൽ പ്രളയം; വ്യാപക നാശം; പാലം ഒഴുകി പോയി
ശ്രീനഗർ: കശ്മീരിലെ കാർഗിലിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപകനാശം. മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ തകർന്നു. ഏക്കർ കണക്കിന് കൃഷിഭൂമിയും നശിച്ചു. ചിലയിടത്ത് പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെ തുടർന്ന് മേഖലയിലെ റോഡുകളിലും ഹൈവേകളിലും നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.
രാവിലെ റംബാൻ ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു -ശ്രീനഗർ ദേശീയ പാത അധികൃതർ അടച്ചിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് മുത്തി - ഉദയ്വാല സ്‌കൂളിൽ കുടുങ്ങിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
Ladakh | Cloudburst triggers flash floods in Kargil, damages vehicles, agriculture fields pic.twitter.com/QsFp1Nh88m
- ANI (@ANI) July 28, 2022
വ്യാഴാഴ്ച പുലർച്ചെ മുതൽ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.