ലഖ്നൗ: ഉത്തർപ്രദേശിൽ ഒരു വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. പെൺകുഞ്ഞിനെ എറിയുകയും ചെരിപ്പ് ഉപയോഗിച്ച് തല്ലുകയും ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.

കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെയാണ് പുറത്തുവന്നത്. കുഞ്ഞിനെ അമ്മ ചതുപ്പിലേക്ക് എറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. ചതുപ്പിൽ നിന്ന് വീടിന് മുന്നിലുള്ള കോൺക്രീറ്റ് തറയിലേക്ക് നിരങ്ങിയെത്തിയ കുഞ്ഞിനെ ചെരുപ്പ് ഉപയോഗിച്ച് തുടർച്ചയായി തല്ലിയതായും പൊലീസ് പറയുന്നു.