മസ്‌കറ്റ്: ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അൽ ഹാജർ ഡാമിൽ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ ജീവൻ നഷ്ടമായി.

ഡാമിൽ യുവാവ് മുങ്ങിയതായി വിവരം ലഭിച്ച ഉടനെ അൽ ദാഹിറാ ഗവർണറേറ്റിൽ നിന്നുള്ള സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സംഘം സ്ഥലത്തെത്തി. യുവാവിനെ രക്ഷപ്പെടുത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി അറിയിച്ചു.