വീഡിയോ മാത്രമല്ല ഇനി ഓഡിയോയും വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കാം. സ്റ്റാറ്റസ് സെക്ഷനിൽ വാട്ട്സാപ്പ് പുതിയ ഒരു അപ്ഡേറ്റ് കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് സൂചന. വീഡിയോ, ഫോട്ടോസ് എന്നിവ കൂടാതെ വോയ്‌സ് നോട്ടുകൾ കൂടി സ്റ്റാറ്റസായി അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് വരാൻ പോകുന്ന പുതിയ ബീറ്റാ അപ്ഡേറ്റ്.

ആൻഡ്രോയിഡിനുള്ള പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയുടെ 2.22.16.3 പതിപ്പിന്റെ ഭാഗമായായിരിക്കും ഇത് പരീക്ഷിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ചില ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

പുതിയ ബീറ്റാ പതിപ്പിൽ സ്റ്റാറ്റസ് സെക്ഷനിൽ ഒരു മൈക്രോഫോൺ ഐക്കൺ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് ഓഡിയോ സ്റ്റാറ്റസ് അപ് ലോഡ് ചെയ്യാൻ സാധിക്കും.