- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോർഹട്ട് വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡൽഹി: . അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. കൊൽക്കത്തയിലേക്ക് സർവീസ് നടത്തുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് പരിക്കില്ല. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേക്ക് സമീപത്തെ ചെളിയിൽ പുതഞ്ഞു പോവുകയായിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
വിമാനത്തിൽ 98 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്.
Next Story