- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രപത്നി പരാമർശത്തിൽ പ്രക്ഷോഭവേദിയായി പാർലമെന്റ്; ഇരുസഭകളും പിരിഞ്ഞു
ഡൽഹി: കോൺഗ്രസ് നേതാലവ് അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പരാമർശത്തിൽ ഇന്നും പാർലമെന്റ് സ്തംഭിച്ചു. പ്രക്ഷോഭ വേദിയായി പാർലമെന്റ് മാറിയതോടെ ഇരുസഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. വർഷകാല സമ്മേളതനത്തിന്റെ പത്താം ദിവസവും പ്രക്ഷോഭ വേദിയായി പാർലമെന്റ് മാറി. രണ്ട് തവണ ചേർന്നപ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും ബഹളം തുടർന്നതോടെ ഇരു സഭകളും പിരിയാൻ തീരുമാനിക്കുക ആയിരുന്നു. സഭ നിർത്തിവെച്ചപ്പോൾ പാർലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുൻപിലും എംപിമാർ പ്രതിഷേധിച്ചു.
അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി വിവാദത്തിൽ കോൺഗ്രസിനെ പ്രതികൂട്ടിൽ നിർത്തുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. സഹമന്ത്രിമാരോടൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രപതിയെ കാണാനെത്തി. അതേസമയം രാഷ്ട്രപത്നി വിവാദത്തിനിടെ സോണിയഗാന്ധിയോട് കയർത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോൺഗ്രസ് പ്രതിഷേധം.
ഭരണഘടനാപദവി വഹിക്കുന്നവർ സ്ത്രീയായാലും പുരുഷനായാലും ഒരേ പോലെ ബഹുമാനിക്കേണ്ടതുണ്ടന്നതായിരുന്നു വിമത കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമർശനം. എന്നാൽ വിലക്കയറ്റവും നാണ്യപെരുപ്പവും പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കാൻ രാഷ്ട്രപത്നി വിവാദം ബിജെപി ഉപയോഗിക്കുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.