- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ ഇനി കോവിഡ് പിസിആർ ടെസ്റ്റുകൾക്ക് പണം നല്കണം; സൗജന്യ പരിശോധനകൾ നിർത്തലാക്കാൻ സർക്കാർ
അയർലണ്ടിൽ ഇനി മുതൽ സൗജന്യ കോവിഡ് ടെസ്റ്റുകളില്ല. കോവിഡ് പിസിആർ ടെസ്റ്റുകൾക്ക് പൊതുജനങ്ങൾ പണം നൽകേണ്ടതായി വരും. കോവിഡ് ചികിൽസാ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ കോവിഡ് പരിശോധനകൾ അവസാനിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം.
സാധാണ പകർച്ചവ്യാധികളുടെ പട്ടികയിലാവും ഇനി കോവിഡിനേയും ഉൾപ്പെടുത്തുക. എന്നുമുതലാണ് സൗജന്യ പരിശോധനകൾ അവസാനിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. രോഗ ലക്ഷണമുള്ള 55 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും ഹെൽത്ത് കെയർ വർക്കർമാർക്കും പിസിആർ ടെസ്റ്റുകൾ സൗജന്യമായിരുന്നു.
ആന്റിജൻ ടെസ്റ്റുകൾ ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായി ലഭിച്ചിരുന്നു. സൗജന്യം ഒഴിവാക്കിയാലും ആന്റിജൻ ടെസ്റ്റുകൾ കുറഞ്ഞ ചെലവിൽ നടത്താം. എന്നാൽ പിസിആർ ടെസ്റ്റുകൾക്ക് 50 യൂറോയ്ക്ക് മുകളിൽ ചെലവാകും