സിജെറ്റ് ഫ്ളൈറ്റ് ജീവനക്കാർ വ്യാഴാഴ്ച പണിമുടക്ക് അവസാനിപ്പിച്ചത് മാനേജ്മെന്റുമായി ധാരണയിലെത്തിയതോടെ.ശമ്പളം വർദ്ധിപ്പിക്കുമെന്ന ഉറപ്പായതായി യുഎസ്ഒ ട്രേഡ് യൂണിയൻ അറിയിച്ചു. ഇതോടെ ജൂലെ 29, 30, 31 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് ഒഴിവായി.

വിമാന ജീവനക്കാർക്ക് മൂന്ന് വർഷത്തിനുള്ളിൽ 22 ശതമാനം ശമ്പള വർദ്ധനവും കൂടാതെ ഷെഡ്യൂൾ ചെയ്ത അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിന് പ്രത്യേക പ്രതിഫലവും ലഭിക്കുമെന്നും കരാറായിട്ടുണ്ട്.

യൂറോപ്പിലുടനീളമുള്ള എയർലൈൻ, എയർപോർട്ട് ജീവനക്കാരുടെ പണിമുടക്കുകൾ യാത്രക്കാരെ വലക്കുകയാണ്. വിമാനത്താവളങ്ങളിൽ കാലതാമസവും റ്ദ്ദാക്കലും തുടർക്കഥയായിരിക്കുകയാണ്.