ദോഹ: 'നമുക്ക് മുൻവിധികൾ ഒഴിവാക്കാം' എന്ന തലക്കെട്ടിൽ കഴിഞ്ഞ ഒരു മാസമായി യൂത്ത് ഫോറം നടത്തി വന്ന കാമ്പയിൻ സമാപനം ഇന്ന് നടക്കും. മതാർ ഖദീമിലുള്ള യൂത്ത് ഫോറം ഹാളിൽ വെച്ച് ഉച്ച കഴിഞ്ഞ് 01.30 ന് നടക്കുന്ന സമാപന സംഗമം സിഐ.സി പ്രസിഡന്റ് ഖാസിം ടി.കെ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തപ്പെടുന്ന സമാപന പ്രോഗ്രാമിൽ ഖത്തറിലെ മുപ്പതിലധികം ഇടങ്ങളിൽ വിർച്വൽ സംവിധാനം ഉപയോഗപ്പെടുത്തി പരിപാടി പ്രക്ഷേപണം ചെയ്യും.

സമൂഹത്തിൽ വിദ്വേഷവും വെറുപ്പും വിതക്കുന്നവർക്കെതിരിൽ ജാഗ്രത പുലർത്തുവാനും അകൽച്ചയും മുൻവിധികളും ഒഴിവാക്കി പരസ്പരവിശ്വാസവും സഹകരണവും ഉയർത്തിപ്പിടിക്കുവാനും യുവസമൂഹം മുന്നോട്ട് വരണം എന്ന പ്രമേയത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കപ്പെട്ടത്. ഇന്ന് നടക്കുന്ന സമാപന സംഗമത്തിൽ കെ.എം.സി.സി, ഇൻകാസ്, കൾച്ചറൽ ഫോറം, സംസ്‌കൃതി, സോഷ്യൽ ഫോറം, അടയാളം, കരുണ തുടങ്ങി ദോഹയിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും.

സൗഹൃദ സംഗമം, യൂത്ത് മീറ്റുകൾ, കമ്മ്യുണിറ്റി സർവീസ് പ്രോഗ്രാംസ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. യൂത്ത് ഫോറം പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു കാമ്പയിൻ സംഘടിപ്പിച്ചതെന്ന് കാമ്പയിൻ കൺ